സ്വാ​സി​ക​യ്ക്കൊ​പ്പം അതിമനോഹരമായി ചു​വ​ടു വെച്ച് ലാ​ലേട്ടൻ
Thursday, June 7, 2018 11:29 AM IST
ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു സ്റ്റേ​ജ് പ്രോ​ഗ്രാ​മി​നു വേ​ണ്ടി മോഹ​ൻ​ലാ​ൽ നടി സ്വാസികയ്ക്കൊപ്പം ചു​വ​ടു​വ​യ്ക്കു​ന്ന വീ​ഡി​യോ ത​രം​ഗ​മാ​കു​ന്നു. ഈ ​ആ​ഴ്ച​യി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. പ​രി​പാ​ടി​ക്ക് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​ട​യി​ലാ​ണ് സ്വാ​സി​ക​യ്ക്കൊ​പ്പം ചു​വ​ടുവയ്ക്കു​ന്ന താ​ര​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

ഇ​രു​വ​റി​ലെ ഗാ​ന​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​രു​വ​രും ചു​വ​ടുവയ്ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ആ ​വീ​ഡി​യോ. ഒ​ടി​യ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത്. ല​ണ്ട​നി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്താ​ണ് അ​ദ്ദേ​ഹം നീ​രാ​ളി​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​നാ​യി എ​ത്തി​യ​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് സ്റ്റേ​ജ് പ​രി​പാ​ടി​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യും ലാ​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.