ത്രില്ലടിപ്പിക്കും "നിർണയം'; ഹ്രസ്വചിത്രം വൈറലാകുന്നു
Tuesday, June 6, 2017 11:06 PM IST
നവനീത് വിനോദ് കഥയെഴുതി സംവിധാനം നിർവഹിച്ച ഈ കുറ്റാന്വേഷണ ത്രില്ലർ ഹ്രസ്വചിത്രം "നിർണയം' ശ്രദ്ധേയമാകുന്നു. സ്വന്തം വീട്ടിൽ വച്ച് തന്നെ സംഭവിച്ച ഒരു പെൺകുട്ടിയുടെ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സമൂഹത്തിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തെ ചിത്രം ഉയർത്തി കാണിക്കുന്നുണ്ട്.

ആദിത്യ നായർ, എൻ.എം. ഫൈസൽ, ആഷിഖ് എം. ഹാജ, അനർഘ ചിത്ര, മിന്നു ജി. ബാബു, നസരത്ത് ഷഹാബുദീൻ, അഫ്സൽ മുഹമ്മദ്, ഭഗത് സൂര്യ, ഹരഗോവിന്ദ് പി. നായർ, ആദർശ് ലാൽ, നസീബ് ഷാ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണവും ചിത്രസംയോജനവും വിഎഫ്എക്സും നിർവഹിച്ചിരിക്കുന്നത് അജ്മൽ ഹനീഫാണ്. പി.എസ്. ജയ് ഹരിയുടേതാണ് പശ്ചാത്തലസംഗീതം. ചിത്രകഥ മോഷൻ പിക്ചേഴ്‌സിന്‍റെ കൂടെ ബിയോണ്ട് ഡ്രീംസിന്‍റെ ബാനറിൽ തംബുരു ദിലീപ്, മിത്ര അജിത്, റെമ ഭായ്, സിന്ധു പ്രദീപ്, ഉഷ റാണി, ഭഗത് സൂര്യ എന്നിവർ ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.