ലോ​ക​ക​പ്പ് ആവേശവുമായി ഫു​ട്ബോ​ൾ സോം​ഗ്
Thursday, June 14, 2018 1:14 PM IST
ഒ​രു പ​ന്തി​നു പി​ന്നാ​ലെ ലോ​കം മു​ഴു​വ​ൻ ക​ണ്ണു​ക​ൾ പാ​യി​ക്കു​ന്ന ആ​ഘോ​ഷ രാ​വി​ന് തു​ട​ക്ക​മാ​കു​മ്പോ​ൾ ഈ ​വി​കാ​ര​ത്തെ കേ​ര​ള​മെ​ത്ര​മേ​ൽ നെ​ഞ്ചി​ലേ​റ്റു​ന്നു​ള്ള​തി​ന് തെ​ളി​വാ​യ അ​തി മ​നോ​ഹ​ര ഫു​ട്ബോ​ൾ ഗാ​നം ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ പൃ​ഥ്വി​രാ​ജ്.

ഫു​ട്ബോ​ൾ എ​ന്ന വി​കാ​ര​ത്തെ ഇ​തി​വൃ​ത്ത​മാ​ക്കി പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ ജ​മേ​ഷ് കോ​ട്ട​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്യൂ​ട്ടി​ഫു​ൾ ഗെ​യിം എ​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്ക​വെ കാ​ൽ​പ​ന്തി​ന്‍റെ ആ​വേ​ശം പ​ങ്കി​ടാ​നും ലോ​ക​ക്ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​നു​മാ​യി ജ​മേ​ഷ് കോ​ട്ട​ക്ക​ലും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ഒ​രു​ക്കി​യ അ​തി​മ​നോ​ഹ​ര​മാ​യ ഫു​ട്ബോ​ൾ ഗാ​ന​മാ​ണി​തെ​ന്നും പൃ​ഥ്വി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​വേ​ശ​ത്തി​ന്‍റെ പ​ന്ത് നി​ങ്ങ​ളു​ടെ മ​ന​സി​ലു​മു​രു​ള​ട്ടെ​യ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. സ്റ്റു​ഡി​യോ മോ​ജോ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ൽ നി​ർ​മി​ച്ച ഈ ​ഫു​ട്ബോ​ൾ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ന്ന ക​ത്രീ​ന​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.