ഉ​ല​ക​നാ​യ​ക​ന്‍റെ വി​ശ്വ​രൂ​പം 2; മ​ര​ണ​മാ​സ് ട്രെ​യി​ല​ർ എ​ത്തി
Friday, June 15, 2018 1:31 PM IST
ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന വി​ശ്വ​രൂ​പം 2വി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. 2003 ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ക​മ​ൽ​ഹാ​സ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ രണ്ടാം ഭാഗത്തിന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ജാ കു​മാ​ർ, ആ​ൻ​ഡ്രി​യ, ശേ​ഖ​ർ ക​പൂ​ർ, ആ​ന​ന്ദ് മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​സ്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സും ക​മ​ൽ​ഹാ​സ​നും ചേ​ർ​ന്നാ​ണ് ഈ ​സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് പ​ത്തി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഏ​റെ വി​വി​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച സി​നി​മ​യാ​യി​രു​ന്നു വി​ശ്വ​രൂ​പം. മു​സ്ലീം സ​മു​ദാ​യ​ത്തെ അ​പ​ക​ർ​ത്തി​പ്പെ​ടു​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ ചി​ല സം​ഘ​ട​ന​ക​ൾ ചി​ത്ര​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റോ ​ഏ​ജ​ന്‍റാ​യാ​ണ് ചി​ത്ര​ത്തി​ൽ ക​മ​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ളി​ക​ളാ​യ സ​നു വ​ർ​ഗീ​സ്, ശാം​ദ​ത്ത് എ​ന്നി​വ​ർ ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.