ആരാരോ.... തിരിച്ചു വരവ് മനോഹരമാക്കിയ നസ്രിയയുടെ ഗാനം
Friday, June 15, 2018 3:51 PM IST
പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി, ന​സ്രി​യ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കു​ന്ന "കൂടെ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് രഘു ദീക്ഷിത് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ്.

വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനില്ക്കുകയായിരുന്ന നസ്രിയയുടെ തിരിച്ചുവരവാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്. പൃ​ഥ്വി​രാ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റിലീസിനൊരുങ്ങുന്ന മൈ സ്റ്റോറിക്കു ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്രം ജൂ​ലൈ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.