പ്രണയ ജോഡിയായി അനൂപ് മേനോനും മിയയും; മെഴുകുതിരി അത്താഴങ്ങളുടെ ട്രെയിലർ
Saturday, June 16, 2018 11:18 AM IST
അ​നൂ​പ് മേ​നോ​ൻ, മി​യ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന എ​ന്‍റെ മെ​ഴു​കു​തി​രി അ​ത്താ​ഴ​ങ്ങ​ൾ എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്. ഒരു റൊമാന്‍റിക്ക് ഹീറോയെയാണ് ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.

സൂ​ര​ജ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​പ്ര​ണ​യ ചി​ത്രം ജൂ​ലൈ ഇ​രു​പ​ത്തി​യേ​ഴി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​നൂ​പ് മേ​നോ​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​രാ​യ ശ്യാ​മ പ്ര​സാ​ദ്, ലാ​ൽ ജോ​സ്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. 999 എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.