പ്ര​ണ​യലഹരി​യി​ൽ മുങ്ങി അ​ഥ​ർ​വ​യും ഐ​ശ്വ​ര്യ​യും; ഒ​ൻ​ട്രാ​ഗ സീ​രി​സി​ലെ അ​തി​മ​നോ​ഹ​ര ഗാ​നം
Saturday, June 16, 2018 1:07 PM IST
പ്ര​ണ​യ​മെ​ന്ന വി​കാ​ര​ത്തെ മു​ൻ​നി​ർ​ത്തി ഗൗ​തം മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ബോ​ധൈ കോ​തൈ എ​ന്ന അ​തി മ​നോ​ഹ​ര വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഒ​ൻ​ട്രാ​ഗ എ​ന്‍റെ​ർ​ടെ​യ്ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ഈ ​വീ​ഡി​യോ സോം​ഗി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​വ​ർ അ​ഥ​ർ​വ​യും ഐ​ശ്വ​ര്യാ രാ​ജേ​ഷു​മാ​ണ്.

കാ​ർ​ക്കി​യു​ടെ വ​രി​ക​ൾ​ക്ക് കാ​ർ​ത്തി​ക്ക് ഇ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കാ​ർ​ത്തി​ക്കും സ​ഞ്ജി​ത്ത് ഹെ​ഗ്ഡേ​യു​മാ​ണ്. ഗൗ​തം മേ​നോ​ന്‍റെ ഒ​ൻ​ട്രാ​ഗ ഒ​റി​ജി​ന​ൽ സീ​രി​സി​ലെ ഏ​റ്റ​വും പു​തി​യ ഗാ​ന​മാ​ണ് ഇ​ത്. ഇ​തി​നു മു​മ്പ് ടോ​വി​നോ തോ​മ​സും ദി​വ്യ ദ​ർ​ശി​നി​യും ഒ​ന്നി​ച്ച ഉ​ല​വി​ര​വ് എ​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.