കൊ​ച്ചു​ണ്ണി​ക്കു കൂ​ട്ടാ​യി പ​ക്കി; കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ട്രെ​യി​ല​ർ കാ​ണാം
Tuesday, July 10, 2018 10:52 AM IST
ആ​രാ​ധ​നാ​മൂ​ർ​ത്തി​യു​ടെ സ്ഥാ​നം ന​ൽ​കി ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ മ​ന​സി​ൽ കു​ടി​യി​രു​ത്തി​യ ക​ള്ള​ന്‍റെ ക​ഥ​പ​റ​യു​ന്ന ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ​ന്ന ഇ​തി​ഹാ​സ മോ​ഷ്ടാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നി​വി​ൻ പോ​ളി​യാ​ണ്. കൊ​ച്ചു​ണ്ണി​യു​ടെ ഉ​റ്റ​സു​ഹൃ​ത്താ​യ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്ന പ്ര​ത്യേ​ക​ത ഈ ​ചി​ത്ര​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.

സ​ണ്ണി വെ​യ്ൻ, ബാ​ബു ആ​ന്‍റ​ണി, മ​ണി​ക​ണ്ഠ​ൻ, സു​ധീ​ർ ക​ര​മ​ന, പ്രി​യ ആ​ന​ന്ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ങ്ങി​യ​ത്. ശ്രീ ​ഗോ​കു​ലം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.