ടീച്ചറായി ഭാവന; വിളക്കുമരത്തിന്‍റെ ട്രെയിലറെത്തി
Friday, June 16, 2017 12:03 AM IST
നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ വിജയ് മേനോന്‍ നീണ്ട ഇടവേള‍യ്ക്കു ശേഷം വീണ്ടും സംവിധായകനാകുന്ന പുതിയ ചിത്രമായ വിളക്കുമരത്തിന്‍റെ ട്രെയിലറെത്തി. സ്കൂളിന്‍റെ പശ്ചാത്തലത്തിൽ നായിക ഭാവനയ്ക്കൊപ്പം മനോജ് കെ. ജയൻ, നന്ദു എന്നിവരും ട്രെയിലറിലെത്തുന്നു.

ഒരു അധ്യാപികയും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ അശ്വതി എന്ന അധ്യാപികയെയാണ് ഭാവന അവതരിപ്പിക്കുന്നത്. എൻജിനിയറിംഗ് വിദ്യാര്‍ഥിയും വിജയ് മേനോന്‍റെ മകനുമായ നിഖില്‍ മേനോനാണ് ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത്. നിഖില്‍ മേനോന്‍റേതാണ് തിരക്കഥ. ശിവാനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ജയനാഥ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിൽ പനച്ചൂരാന്‍റെ വരികൾക്ക് സഞ്ജീവ് തോമസ് ഈണം പകരുന്നു.

മേജര്‍ ഗിരീഷ് രാജൻ എന്ന കഥാപാത്രത്തെയാണ് മനോജ് കെ. ജയന്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, നന്ദു, പി. ശ്രീകുമാര്‍, വിനോദ് കോവൂര്‍, അരുണ്‍ സിതാര, മാസ്റ്റര്‍ ശ്യാം മോഹന്‍, ഗീതാ വിജയന്‍ എന്നിവരും നിരവധി കുട്ടികളും ഈ ചിത്രത്തിലഭിനയിക്കുന്നു. മേജര്‍ രവി മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1985-ല്‍ 'നിലാവിന്റെ നാട്ടില്‍' എന്ന പ്രേംനസീര്‍ നായകനായ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിജയ് മേനോന്‍ സംവിധാനരംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.