ചങ്ക്സിന്‍റെ മേക്കിംഗ് വീഡിയോ എത്തി
Sunday, June 18, 2017 4:16 AM IST
ഒമർ ലുലു സംവിധാനം ചെയ്യുന്ന "ചങ്ക്സ്' എന്ന ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പ്രധാന താരങ്ങളായ ബാലു വർഗീസ്, വിശാഖ്, ഗണപതി, ധർമ്മജൻ ബോൾഗാട്ടി, ഹണി റോസ് എന്നിവരാണ് എത്തുന്നത്.

എൻജിനീയറിംഗ് കോളജിന്‍റെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഒരു കാന്പസ് ചിത്രമാണ് ചങ്ക്സ്. ലാൽ, സിദ്ദിഖ് എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. ഹരീഷ് കണാരൻ, കൈലേഷ്, ഷമ്മി തിലകൻ, റീനാ ബഷീർ, ബിന്ദു അനീഷ്, അഞ്ജലി നായർ, ശരണ്യ, രമ്യാ പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖാ രാജനാണ് ചിത്രം നിർമിക്കുന്നത്. ആൽബി ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിർവഹിക്കുന്നു.