ചിരിപ്പിക്കാൻ തൃശ്ശിവപേരൂർ ക്ലിപ്തം; ട്രെയിലർ എത്തി
Friday, June 23, 2017 1:54 AM IST
ആസിഫ് അലിയെ നായകനാക്കി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ഹാസ്യത്തിന്‍റെ മേന്പൊടി ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ആസിഫിനൊപ്പം നായിക അപര്‍ണ ബാലമുരളി, ബാബുരാജ്, ചെമ്പൻ വിനോദ് തുടങ്ങിയവരും ട്രെയിലറിലെത്തുന്നു.

പി.എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ വൈറ്റ് സാൻഡ്സ് മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫരീദ് ഖാൻ, ഷലീല്‍ അസീസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. റഫീഖ് അഹമ്മദ്, പി.എസ്. റഫീഖ് എന്നിവരുടെ വരികൾക്ക് ബിജിപാൽ ഈണംപകരുന്നു.

ഇര്‍ഷാദ്, ടിനി ടോം, ശ്രീജിത്ത് രവി എന്നിവര്‍ ചിത്രത്തില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.