ആക്ഷൻ‌ ഹീറോ രാജിനി; ഗാന്ധിനഗറിൽ ഉണ്ണിയാർച്ചയിലെ ആദ്യഗാനം
Monday, June 26, 2017 1:38 AM IST
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശിഗദയിലൂടെ മലയാളസിനിമയിലെത്തിയ രാജിനി ചാണ്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാന്ധിനഗറിലെ ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ആർപ്പോ ഇർറോ എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് അരുൺ രാജ് ഈണം പകരുന്നു.

നവാഗതനായ ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് ഹാസ്യതാരം സാജുകൊടിയനാണ്. ചിട്ടിക്കമ്പനിയുടമയായ ഒരു ആക്ഷന്‍ ഹീറോ വീട്ടമ്മയുടെ വേഷമാണ് രാജിനിക്ക്. കോട്ടയം നസീർ, ഇന്നസെന്‍റ്, രൺജിപണിക്കർ, ഗിന്നസ് പക്രു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.