ത്രില്ലടിപ്പിക്കാൻ ദിലീപ്; രാമലീലയുടെ ടീസർ എത്തി
Wednesday, June 28, 2017 6:06 AM IST
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീലയുടെ ടീസർ പുറത്തിറങ്ങി. 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ദിലീപിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ത്രില്ലർ സ്വഭാവം വെളിവാക്കുന്ന ടീസറിൽ ദിലീപിനൊപ്പം വിജയരാഘവനുമുണ്ട്.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ രചന നിർവഹിച്ചിരിക്കുന്നത് സച്ചിയാണ്. പ്രയാഗ മാർട്ടിനാണ് നായിക. പുലിമുരുകന്‍റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം കൂടിയാണ് രാമലീല.

പഴയകാല നടി രാധിക ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. രണ്‍ജി പണിക്കർ, ശ്രീനിവാസൻ, ഹരീശ്രീ അശോകൻ, രമേഷ് പിഷാരടി, ഹരീഷ് പേരടി, കലാഭവൻ ഷാജോണ്‍, സിദ്ധിഖ്, വിജയരാഘവൻ, മുകേഷ്, സലിംകുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.