തീരത്തിലെ പുതിയ ഗാനമെത്തി
Thursday, June 29, 2017 8:12 AM IST
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തീരം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അഫ്സൽ യൂസഫ് ഈണം പകർന്നിരിക്കുന്ന "ഞാൻ വരുമീ പാതയിലായി" എന്ന് തുടങ്ങുന്ന ഗാനം അർമാൻ മാലിക്കും തബിത ചേറ്റുപള്ളിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അർമാൻ മാലിക്കിന്‍റെ ആദ്യ മലയാള ഗാനമാണിത്. റിനു റസാഖ് ആദ്യമായി ഗാനരചന നിർവഹിക്കുന്നതും ഈ ഗാനത്തിലൂടെയാണ്.

അനശ്വരനടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തീരം. മരിയ യോഹന്നാൻ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് 'തീരം' നിർമിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.