ബഷീറിന്‍റെ പ്രേമലേഖനത്തിലെ പുതിയ ഗാനമെത്തി
Thursday, July 6, 2017 8:09 AM IST
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡി ചിത്രം 'ബഷീറിന്‍റെ പ്രേമലേഖന'ത്തിലെ പുതിയ വീഡിയോ ഗാനമെത്തി. "ശുംഭറാണി' എന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. അർഷിദ് ശ്രീധറിന്‍റെ വരികൾക്ക് വിഷ്ണു മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നതും വിഷ്ണു തന്നെയാണ്.

പ്രശസ്ത നടീനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബഷീറിന്‍റെ പ്രേമലേഖനം. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വര്‍ഗീസ്, ആശ അരവിന്ദ്, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷിനോദ്, ഷംഷീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്‌റിവറുമാണ്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.