സൗബിന്‍റെ പ​റ​വ​യി​ലെ ആ​ദ്യ ഗാ​നമെത്തി
Friday, July 7, 2017 7:18 AM IST
നി​ഷ്ക്ക​ള​ങ്ക കോ​മ​ഡി താ​ര​മാ​യെ​ത്തി മ​ല​യാ​ളി മ​ന​സ് കീ​ഴ​ട​ക്കി​യ സൗ​ബി​ൻ ഷ​ഹീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്രം പ​റ​വ​യി​ലെ ഗാ​നം പു​റ​ത്തു വി​ട്ടു. യുവതാരം ദു​ൽ​ഖ​ർ സ​ൽ​മാ​നാണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പാ​ട്ട് ആ​രാ​ധ​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ച​ത്. വി​നാ​യ​ക് ശ​ശി​ധ​ർ ര​ചി​ച്ച ഗാനം സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ച​ത് റെ​ക്സ് വി​ജ​യ​നാ​ണ്.

ദു​ൽ​ഖ​ർ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഷെയ്​ൻ നി​ഗം, അ​ർ​ജു​ൻ അ​ശോ​ക​ൻ, സി​നി​ൽ സൈ​നു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
സൗബി​ൻ ഷ​ഹീ​ർ, മു​നീ​ർ അ​ലി എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെയ്​ൻ​മെ​ന്‍റ്, ദ് ​മൂ​വി ക്ല​ബ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി അ​മ​ൽ നീ​ര​ദ്, ഷൈ​ജു ഉ​ണ്ണി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.