ഹിമാലയത്തിലെ കശ്‌മലന്‍റെ കിടിലൻ ട്രെയിലർ
Monday, July 10, 2017 1:18 AM IST
നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രം "ഹിമാലയത്തിലെ കശ്‌മലന്‍റെ ട്രെയിലർ എത്തി. 1.50 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബിലാണ് റിലീസ് ചെയ്തത്. 52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. ഓവർ ദി മൂൺ ഫിലിംസിന്‍റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.