തരംഗമായി തൃശ്ശിവപേരൂർ ക്ലിപ്തം ടീസർ
Monday, July 10, 2017 1:26 AM IST
ആസിഫ് അലിയെ നായകനാക്കി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്‍റെ പുതിയ ടീസർ തരംഗമാകുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ടീസർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യപത്തിൽ സ്ഥാനംപിടിച്ചു. റിലീസ് ചെയ്ത് ആദ്യ 20 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു ലക്ഷം പേരാണ് ടീസർ കണ്ടത്. ആസിഫ് അലിയും ചെമ്പൻ വിനോദ് ജോസും തമ്മിലുള്ള സംഭാഷണമാണ് ടീസറിൽ.

അപര്‍ണ ബാലമുരളിയാണ് നായിക. പി.എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ വൈറ്റ് സാൻഡ്സ് മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫരീദ് ഖാൻ, ഷലീല്‍ അസീസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. റഫീഖ് അഹമ്മദ്, പി.എസ്. റഫീഖ് എന്നിവരുടെ വരികൾക്ക് ബിജിപാൽ ഈണംപകരുന്നു.

ബാബുരാജ്, ഇര്‍ഷാദ്, ടിനി ടോം, ശ്രീജിത്ത് രവി എന്നിവര്‍ ചിത്രത്തില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.