ടിയാനിലെ പൃഥ്വിയുടെ കിടിലൻ ഇൻട്രോ
Monday, July 17, 2017 6:21 AM IST
പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീ​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം​ചെ​യ്ത ടിയാനിലെ പൃഥ്വിയുടെ ഇൻട്രോ സീൻ പുറത്തിറങ്ങി. കിടിലൻ പശ്ചാത്തലസംഗീതത്തിന്‍റെ അകമ്പടിയോടെയുള്ള സീൻ സംഗീതസംവിധായകൻ ഗോപിസുന്ദറാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന അ​സ്‌ല​ൻ മു​ഹ​മ്മ​ദ് ആ​ണു ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം.

റെ​ഡ് റോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​നീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച ടിയാൻ ഇപ്പോൾ സമ്മിശ്ര പ്രതികരണവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മു​ര​ളി ഗോ​പി​യു​ടേ​താ​ണു തി​ര​ക്ക​ഥ.

ബോ​ളി​വു​ഡ് നടി മൃ​ദു​ലാ സാ​ത്തെ, പ​ത്മ​പ്രി​യ, അ​ന​ന്യ എ​ന്നി​വരാണ് നായികമാർ. ഷൈ​ൻ ടോം ​ചാ​ക്കോ, അ​ശ്വി​ൻ മാ​ത്യു, ഷ​ഫീ​ഖ്, ല​ക്ഷ്മി​പ്രി​യ, മാ​ന​സ, ഭാ​വി​ക എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മ​ക​ൾ ന​ക്ഷ​ത്ര ഇ​ന്ദ്ര​ജി​ത്തും ഈ ​ചി​ത്ര​ത്തി​ൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.