ക്ലീഷേ അല്ല "ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലീഷേ'
Wednesday, July 19, 2017 5:18 AM IST
യുവഗായകൻ നജീം അർഷാദ് ആലപിച്ച പുതിയ ആൽബം ഗാനം തരംഗമാകുന്നു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലീഷേ എന്ന ആൽബമാണ് യൂട്യൂബിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നത്. ആസിഫ് പാവ് ആണ് ആൽബത്തിന്‍റെ സംവിധാനം. ഷമീർ മടത്തറയിൽ സംഗീതം പകരുന്നു.

വ്യത്യസ്തമായ ശൈലിയിൽ കോർത്തിണക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് സീനുകളാണ് ആൽബത്തിന്‍റെ സവിശേഷത. സിറിയക്, വിദ്യ, സാജൻ എന്നിവരാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. സോണി സെബാൻ ഛായാഗ്രഹണവും തുളസി വിശ്വനാഥൻ ചിത്രസംയോജനവും നിർവഹിക്കുന്നു. റെക്സ് റീൽ ഫിലിംസ് നിർമിക്കുന്ന ആൽബം എസ്സാർ മീഡിയയാണ് പുറത്തിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.