"മാങ്ങാപ്പൂള്..' തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ പുതിയ ഗാനം
Wednesday, July 19, 2017 5:24 AM IST
ആസിഫ് അലിയെ നായകനാക്കി നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെ പുതിയ ഗാനമെത്തി. "മാങ്ങാപ്പൂള്" എന്ന് തുടങ്ങുന്ന ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ബിജിബാലാണ്. പി.എസ് റഫീഖാണ് ഗാനരചന. ചെമ്പൻ വിനോദിന്‍റെ കഥാപാത്രത്തിന്‍റെ ബാല്യകാലമാണ് ഗാനത്തിൽ അവതരിപ്പിക്കുന്നത്.

പി.എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ വൈറ്റ് സാൻഡ്സ് മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫരീദ് ഖാൻ, ഷലീല്‍ അസീസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. റഫീഖ് അഹമ്മദ്, പി.എസ്. റഫീഖ് എന്നിവരുടെ വരികൾക്ക് ബിജിപാൽ ഈണംപകരുന്നു.

അപര്‍ണ ബാലമുരളിയാണ് നായിക. ബാബുരാജ്, ഇര്‍ഷാദ്, ടിനി ടോം, ശ്രീജിത്ത് രവി എന്നിവര്‍ ചിത്രത്തില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.