തീരത്തിലെ ആലപ്പുഴ ഗാനമെത്തി
Thursday, July 20, 2017 12:23 AM IST
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തീരം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ആലപ്പുഴയുടെ ദൃശ്യഭംഗി ഒപ്പിയെടുത്ത പ്രത്യേക ഗാനമാണ് യൂട്യൂബിലെത്തിയത്. അജി കാട്ടൂരിന്‍റെ വരികൾക്ക് അഫ്സൽ യൂസഫ് ഈണം പകർന്നിരിക്കുന്നു. അജി കാട്ടൂർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അനശ്വരനടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തീരം. മരിയ യോഹന്നാൻ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് 'തീരം' നിർമിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.