തൊണ്ടിമുതലിന്‍റെ മേക്കിംഗ് വീഡിയോ കാണാം
Thursday, July 20, 2017 12:52 AM IST
തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ടീമിന്‍റെ "തൊണ്ടിമുതലും ദൃക്സാക്ഷിയും'. ഇതിനിടെ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക് 247 ആണ് വീഡിയോ റിലീസ് ചെയ്തത്. ദിലീഷിനും ഫഹദിനുമൊപ്പം സുരാജ്, നിമിഷ, അലൻസിയർ തുടങ്ങിയവരും വീഡിയോയിലെത്തുന്നു.

ഒരു പോലീസ് കേസുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. വെട്ടുക്കിളി പ്രകാശ്, സംവിധായകൻ ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, എസ്.കെ. മിനി, കാസർഗോഡ് സിഐ ജോസ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രാജീവ് രവിയാണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. സജീവ് പാഴൂരാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിപാൽ ഈണം പകരുന്നു.
ഉർവശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.