ശ്രീശാന്തിന്‍റെ "ടീം ഫൈവിലെ' ഗാനമെത്തി
Monday, July 24, 2017 6:29 AM IST
ശ്രീശാന്ത് നായകനായി മലയാളത്തിൽ അരങ്ങേറുന്ന പുതിയ ചിത്രം ടീം ഫൈവിലെ ഗാനമെത്തി. ഗോപി സുന്ദർ സംഗീതം നൽകി ആലപിച്ച "ഹബീബി" എന്ന എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ബി.കെ. ഹരിനാരായണനാണ് ഗാനരചന.

സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണി, മകരന്ദ് ദേശ്പാണ്ഡേ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെലെബസ് ആൻഡ് റെഡ് കാർപെറ്റിന്‍റെ ബാനറിൽ രാജ് സക്കറിയാസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.