കാപ്പുചീനോയിലെ മനോഹരഗാനമെത്തി
Monday, July 24, 2017 6:39 AM IST
നൗഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "കാപ്പുചീനോ'യിലെ ഗാനമെത്തി. "എങ്ങനെ പാടേണ്ടു ഞാൻ" എന്ന ഗാനം ആലപിച്ചിരിക്കുന്നത് പി. ജയചന്ദ്രനും മഞ്ജരിയും ചേർന്നാണ്. വേണു വി. ദേശത്തിന്‍റെ വരികൾക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണം പകർന്നിരിക്കുന്നു.

നൗഷാദ്, ജോഫി പലയൂര്‍, റെജികുമാര്‍ കെ. എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.അനീഷ് ജി മേനോൻ, അന്‍വര്‍ ഷരീഫ്, ധര്‍മജന്‍ ബോൾഗാട്ടി, ശരണ്യ, അനീറ്റ, സുധി കോപ്പ, കണാരൻ ഹരീഷ്, സുനിൽ സുഖദ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പാനിംഗ് കാം ഫിലിംസിന്‍റെ ബാനറില്‍ ഡോ. സ്‌കോട്ട് ചാക്കോ ജോൺ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.