"പുഞ്ചപ്പാടത്തെ....' മെല്ലെയിലെ രണ്ടാമത്തെ ഗാനം
Monday, July 24, 2017 6:50 AM IST
നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മെല്ലെ'യിലെ രണ്ടാമത്തെ ഗാനമെത്തി. "പുഞ്ചപ്പാടത്തെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് വിജയ് ജേക്കബ് ഈണം പകർന്നിരിക്കുന്നു.

അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവരാണ് മെല്ലെയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രിയേക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി സി ഡേവിഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.