ചങ്ക്സിലെ വെഡ്ഡിംഗ് സോംഗ് എത്തി
Friday, July 28, 2017 12:04 AM IST
ഒമർ ലുലു സംവിധാനം ചെയ്യുന്ന "ചങ്ക്സ്' എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. "ചെക്കനും പെണ്ണും' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോപി സുന്ദർ, കാവ്യ അജിത്ത്, സംഗീത ശ്രീകാന്ത് എന്നിവരാണ്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംപകരുന്നു. വിവാഹ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്.

"ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്സ്. എൻജിനിയറിംഗ് കോളജിന്‍റെ പശ്ചാത്തലത്തിൽ കാന്പസിന്‍റെ നർമവും പ്രണയവും ത്രില്ലിംഗും ഒക്കെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹണി റോസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലു വർഗീസ്, വിശാഖ്, ഗണപതി, ധർമ്മജൻ ബോൾഗാട്ടി, സിദ്ദിഖ്, ലാൽ, ഹരീഷ് കണാരൻ, കൈലേഷ്, ഷമ്മി തിലകൻ, റീനാ ബഷീർ, ബിന്ദു അനീഷ്, അഞ്ജലി നായർ, ശരണ്യ, രമ്യാ പണിക്കർ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖാ രാജനാണ് ചിത്രം നിർമിക്കുന്നത്. ആൽബി ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.