മാസ് ആകാൻ മാസ്റ്റർ പീസ്
Monday, December 11, 2017 2:12 PM IST
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് റിലീസിനൊരുങ്ങി. ഉ​ദ​യ് കൃ​ഷ്ണയുടേതാ​ണു തി​ര​ക്ക​ഥ. രാ​ജാ​ധി​രാ​ജ​യ്ക്കു​ശേ​ഷം അ​ജ​യ് വാ​സു​ദേ​വ്- ഉ​ദ​യ് കൃ​ഷ്ണ- മ​മ്മൂ​ട്ടി ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പു​ലി​മു​രു​ക​നു​ശേ​ഷം ഉ​ദ​യ്കൃ​ഷ്ണ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം​കൂ​ടി​യാ​ണി​ത്.മാസ്റ്റർ ഓഫ് ദ മാസസ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ അഥവാ എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. വരലക്ഷ്മി, പൂനം ബജ്‌വ, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, അര്‍ജുന്‍ തുടങ്ങി യുവതാരനിരയും മമ്മൂട്ടിക്ക് ഒപ്പമുണ്ട്. വി​നോ​ദ് ഇ​ല്ല​ന്പ​ള്ളി ഛായാ​ഗ്ര​ഹ​ണ​വും ജോ​ണ്‍​കു​ട്ടി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സി.എച്ച്. മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്മസ് റിലീസായി മാസ്റ്റർപീസ് തീയറ്ററുകളിലെത്തും.