വേറിട്ട കഥയുമായി ഈ.മ.യൗ
Saturday, December 23, 2017 1:25 AM IST
അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ലി​ജോ ജോ​സ് പെല്ലി​ശേ​രി സം​വി​ധാ​നം​ചെ​യ്യു​ന്ന ഈ. ​മ. യൗ ​എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് ഒരുങ്ങി. ചെമ്പൻ വി​നോ​ദ് ജോ​സ്, വി​നാ​യ​ക​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​പ്പം ഏ​ക​ദേ​ശം നാ​ൽ​പ​തി​ല​ധി​കം പു​തു​മു​ഖ​ങ്ങ​ളും എ​ത്തു​ന്നു.

കൊ​ച്ചി ചെ​ല്ലാ​നം ക​ട​പ്പു​റ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ഇ​ട​ക​ല​ർ​ന്നു ക​ഴി​യു​ന്ന ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​രാ​യ വാ​വ​ച്ച​ൻ മ​ര​ണ​നേ​ര​ത്ത് സ്വ​പ്നം കാ​ണു​ന്ന​തോ​ടെ​യാ​ണ് ഈ. ​മ. യൗ ​ആ​രം​ഭി​ക്കു​ന്ന​ത്.പി.എ​ഫ് മാ​ത്യൂ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. ഷൈ​ജു ഖാ​ലി​ദാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. 18 ദി​വ​സം കൊ​ണ്ട് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ഈ. ​മ. യൗ ആ​ർ​ജികെ സി​നി​മ​യു​ടെ ബാ​ന​റി​ൽ രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​രയാണ് നിർമിക്കുന്നത്.