താരപുത്രന്‍റെ "കല്യാണം'
Monday, February 5, 2018 3:59 PM IST
നടനും എംഎൽഎയുമായ മുകേഷിന്‍റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന കല്യാണം എന്ന ചിത്രം റിലീസിനു തയാറെടുക്കുന്നു. രാജേഷ് നായരാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആർ. നായർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മയാണ് കല്യാണത്തിലെ നായിക. ചിത്രത്തിൽ ശ്രാവണിന്‍റെ അച്ഛന്‍റെ വേഷത്തിൽ മുകേഷ് തന്നെയാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.ശ്രീനിവാസൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ജേ​ക്ക​ബ് ഗ്രി​ഗ​റി, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സൗ​ബി​ൻ, സു​ധീ​ർ ക​ര​മ​ന, ഇ​ന്ദ്ര​ൻ​സ്, പാ​ർ​വ​തി, ചെ​ന്പി​ൽ അ​ശോ​ക​ൻ, കോ​ട്ട​യം പ്ര​ദീ​പ്, ശ്രീ​വി​ദ്യാ നാ​യ​ർ, അ​നു​മോ​ൾ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.രാജീവ് നായർ, മ​നു മ​ഞ്ജി​ത് എന്നിവരുടെ വരികൾക്ക് പ്രകാശ് അലക്സ് ഈണംപകരുന്നു. വ​യാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ.​കെ. രാ​ധാ​മോ​ഹ​ൻ, ഡോ. ​ടി.​കെ. ഉ​ദ​യ​ഭാ​നു, രാ​ജേ​ഷ് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.