പ്രണയം ഭാവങ്ങളുമായി "കാപ്പുചിനോ'
Thursday, May 25, 2017 5:11 AM IST
അനീഷ് ജി. നായർ, അൻവർ റഷീദ്, നടാഷ, അനീറ്റ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പുചിനോ. വിനീത് മോഹൻ, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, ശരണ്യാ ആനന്ദ്, സുബി സുരേഷ്, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങൾ.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് അൻവർ ഷെരീഫാണ്. സ്നേഹ എന്ന കഥാപാത്രമായി അനീറ്റയും വേഷമിടുന്നു. ഇരുവരുടെയും പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം.

പാനിംഗ് ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഡോക്ടർ സ്കോട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നൂറുദ്ദീൻ ബാവയാണ്. നൗഷാദ്, റെജികുമാർ, ജോഫി പാലയൂർ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റെജികുമാർ തന്നെയാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. റഫീഖ് അഹമ്മദ്, വേണു വി. ദേശം, ഹനീസ എസ്. കന എന്നിവരാണ് വരികളെഴുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.