പൃഥ്വിരാജിന്‍റെ "വിമാനം'
Monday, May 29, 2017 4:20 AM IST
മാജിക് ഫ്രെയിമിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന "വിമാനം' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. മംഗലാപുരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഡൽഹിയും മറ്റൊരു ലൊക്കേഷനാണ്.

സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനമുണ്ടാക്കിയ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. വിമാനവും അതിന്‍റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണിത്. പൃഥ്വിരാജാണു നായകൻ. പുതുമുഖം ദുർഗാ കൃഷ്ണ നായികയാകുന്നു. സുധീർ കരമന, നെടുമുടി വേണു, പ്രവീണ, ലെന, മേജർ രവി, അശോകൻ, കുഞ്ചൻ, നിസാർ അഹമ്മദ്, അനാർക്കലി, ഗിന്നസ് പക്രു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റഫീഖ് അഹമദിന്‍റെ വരികൾക്ക് ഗോപീ സുന്ദറാണ് സംഗീതം നൽകുന്നത്. എഡിറ്റിംഗ് സൈജു കുറുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.