ഹലോ ദുബായ്ക്കാരൻ...
Tuesday, June 13, 2017 5:11 AM IST
ദുബായിക്ക് പോകാൻ ചെറുപ്പം മുതൽ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് "ഹലോ ദുബായ്ക്കാരൻ' പറയുന്നത്. നാട്ടിൻപുറത്തെ കർഷകന് ജനിച്ച പ്രകാശന് ഇത്തരമൊരു ആഗ്രഹം എങ്ങനെയുണ്ടായി എന്ന് ആർക്കും അറിയില്ല. പ്രകാശന്‍റെ യാത്രകൾക്ക് നേരിടേണ്ടി വരുന്ന തടസങ്ങളും അയാളുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

തീവ്രശ്രമത്തിനൊടുവിൽ ഒരിക്കൽ ദുബായ് യാത്ര ശരിയാവുകയും വിമാനത്താവളത്തിൽ എത്തുകയും ചെയ്തിട്ടും യാത്ര മുടങ്ങിയതിന് ശേഷമുള്ള പ്രകാശന്‍റെ ജീവിതമാണ് ചിത്രത്തിന്‍റെ കഥ. നവാഗതരായ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശനായി ആദിൽ ഇബ്രാഹിം അഭിനയിക്കുന്നു. മാളവിക മേനോനാണ് ചിത്രത്തിൽ നായിക. സലിംകുമാർ, സിദ്ധിഖ്, ധർമജൻ, സുനിൽ സുഖദ, മാമുക്കോയ, ഇന്ദ്രൻസ്, കോട്ടയം നസീർ, നോബി തുടങ്ങി മികച്ച താരനിരയും ചിത്രത്തിലുണ്ട്.

മഞ്ചാടി ക്രിയേഷൻസ്, ഹലീമാ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ അഷറഫ് പിലാക്കൽ, ഹസൻ മിയ ആലുവ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം മുരളി രാമനാണ് നിർവഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.