സ്ത്രീസു​ര​ക്ഷ​യെ​ക്കു​റി​ച്ച് ചി​ല ചോ​ദ്യ​ങ്ങ​ളു​മാ​യി "​ചോ​ദ്യം'
Thursday, June 22, 2017 12:06 AM IST
സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്ന കാ​ല​മാ​ണ​ല്ലൊ ഇ​ത്. ഈ ​സ​മ​യ​ത്ത്, സ്ത്രീ​യു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ തു​റ​ന്നുകാ​ണി​ക്കു​ക​യാ​ണ് ​ചോ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ബി​ജു സു​കു​മാ​ര​ൻ. ത​ന്പു​രാ​ൻകു​ന്ന് ഫി​ലിം​സി​നു​ വേ​ണ്ടി ഷാ​ജിമോ​ൻ നി​ർ​മി​ക്കു​ന്ന ​ചോ​ദ്യത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ലാ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.

ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്റ്റാ​റി​ൽ ബാ​ല​ച​ന്ദ്ര​മേ​നോ​നെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​യ സ​ന്തോ​ഷ് മേ​വ​ട, നി​ര​വ​ധി പരസ്യ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ സു​ധ​ർ​ശ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് നാ​യ​കന്മാ​ർ. ശ്രു​തി വി​ശ്വ​നാ​ഥ് നാ​യി​ക​യാ​യി വേ​ഷ​മി​ടു​ന്നു. ഷാ​ജി മു​ഹ​മ്മ, സ​ന്തോ​ഷ് മ​ണ​ർ​കാ​ട്, സോ​ണി ച​ങ്ങ​നാ​ശേ​രി, സെ​ബാ​ൻ മു​ട്ടം, ജോ​ബ്, ശ്രു​തി വി​ശ്വ​നാ​ഥ്, ബേ​ബി ആ​വ​ണി, ബി​ജു മേ​വ​ട, അ​മ​ല എ​ന്നി​വരും ചിത്രത്തിലുണ്ട്.