തൃശൂരിന്‍റെ കഥയുമായി തൃശ്ശിവപേരൂർ ക്ലിപ്തം
Saturday, July 29, 2017 12:34 PM IST
തൃ​ശൂ​രി​ന്‍റെ ത​ന​താ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച തൃ​ശി​വ​പേ​രൂ​ർ ക്ലി​പ്തം എ​ന്ന ചി​ത്രം​റിലീസിനൊരുങ്ങുന്നു. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് കു​മാ​റാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.
മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു​പോ​ന്ന ര​തീ​ഷി​ന്‍റെ ഗു​രു​ക്കന്മാരി​ൽ ക​മ​ൽ, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി തു​ട​ങ്ങി​യ​വ​രു​ണ്ട്.

മു​ഴു​നീ​ള ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു പ്ര​ണ​യ​ക​ഥ​കൂ​ടി​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. ആമേ​ൻ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം വൈ​റ്റ് സാ​ൻ​ഡ് മീ​ഡി​യ ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ഫ​രീ​ദ് ഖാ​ൻ, ഷ​ലീ​ൽ അ​സീ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വ​ലി​യൊ​രു സം​ഘം അ​ഭി​നേ​താ​ക്ക​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.




തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യെ വ്യ​ത്യ​സ്ത സ്വ​ഭാ​വ​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ പ്ര​ണ​യി​ക്കു​ന്നു. ഭ​ഗീ​ര​ഥി എ​ന്നാ​ണ് ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ പേ​ര്. ന​ല്ല തന്‍റേട​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് ഭ​ഗീ​ര​ഥി. അ​വ​ൾ​ക്കാ​രോ​ടും പ്ര​ണ​യം തോ​ന്നി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മ​ത്തി​ൽ​നി​ന്നും വ​ള​രെ സാ​ധു​വാ​യ ഗി​രി എ​ന്ന യു​വാ​വി​ന്‍റെ ക​ട​ന്നു​വ​ര​വ്. ഗി​രി​യു​ടെ ക​ട​ന്നു​വ​ര​വ് ഈ ​ചി​ത്ര​ത്തി​നു പു​തി​യൊ​രു വ​ഴി​ത്തി​രി​വു സ​മ്മാ​നി​ക്കു​ന്നു.




ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡേ​വി​ഡ് പോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് ഒ​രു ഗ്രൂ​പ്പ്. മ​റു​വ​ശ​ത്ത് ജ്വ​ല്ല​റി ഉ​ട​മ ചെ​ന്പാ​ട​ൻ ജോ​യി​യും സം​ഘ​വും. ചെ​ന്പ​ൻ വി​നോ​ദ് ഡേ​വി​ഡ് പോ​ളി​യെ​യും ചെ​ന്പാ​ട​ൻ ജോ​യി​യെ ബാ​ബു​രാ​ജും അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​സി​ഫ് അ​ലി​യാ​ണ് ഗി​രി​യാ​കു​ന്ന​ത്. അ​പ​ർ​ണാ ബാ​ല​മു​ര​ളി ഭ​ഗീ​ര​ഥി​യാ​യും എ​ത്തു​ന്നു. ഇര്‍ഷാദ്, ടിനി ടോം, ശ്രീജിത്ത് രവി എന്നിവര്‍ ചിത്രത്തില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. റഫീഖ് അഹമ്മദ്, പി.എസ്. റഫീഖ് എന്നിവരുടെ വരികൾക്ക് ബിജിപാൽ ഈണംപകരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.