യുവത്വത്തിന്‍റെ മാച്ച്ബോക്സ്
Saturday, September 2, 2017 9:01 AM IST
മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ച​ല​ച്ചി​ത്ര​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ രേ​വ​തി ക​ലാ​മ​ന്ദി​റി​ന്‍റെ ബാ​ന​റി​ൽ പു​തി​യ ത​ല​മു​റ​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യാ​ണ് മാ​ച്ച് ബോ​ക്സ്.

പു​തി​യ ത​ല​മു​റ​ക്കാ​രു​ടെ ഒ​രു കൂ​ട്ടാ​യ സം​രം​ഭ​മാ​ണ് ഈ ​ചി​ത്രം. അ​ണി​യ​റ​യി​ലും അ​ര​ങ്ങി​ലും ഈ ​ത​ല​മു​റ​ക്കാ​രു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ് ഈ ​ചി​ത്ര​ത്തിന്‍റേത്. ശി​വ​റാം മ​ണി​യാ​ണ് സം​വി​ധാ​യ​ക​ൻ. നി​ഖി​ൽ ആ​ന​ന്ദ്, കെ​ന്നി പെ​റു​സി എ​ന്നി​വ​രു​ടേ​താ​ണു തി​ര​ക്ക​ഥ.




കോ​ഴി​ക്കോ​ടി​ന്‍റെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും കോ​ഴി​ക്കോ​ടി​ന്‍റെ ചി​ല പ്ര​ത്യേ​ക​ത​ക​ളു​മൊ​ക്കെ പ്ര​ധാ​ന പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു തി​ക​ഞ്ഞ പ്ര​ണ​യ​ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ന​ന്ദം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​രാ​യ റോ​ഷ​ൻ മാ​ത്യു, കു​പ്പി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൈ​യ​ടി നേ​ടി​യ വി​ശാ​ഖ് എ​ന്നി​വ​രും പു​തു​മു​ഖ​ങ്ങ​ളാ​യ മാ​ത്യു ജോ​യ്, ജോ​സ് ചാ​ക്കോ എ​ന്നി​വ​രു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ദൃ​ശ്യാ ര​ഘു​നാ​ഥാ​ണ്.



അം​ബു, പാ​ണ്ടി, വ​ക്ക​ൻ, കാ​ക്ക എ​ന്നി​ങ്ങ​നെ അ​ഞ്ചു ചെ​റു​പ്പ​ക്കാ​രി​ൽ അം​ബു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​ണ​യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ശോ​ക​ൻ, ഷ​മ്മി തി​ല​ക​ൻ, ശ​ര​ത്, നി​ർ​മ​ൽ പാ​ലാ​ഴി, മു​ഹ​മ്മ​ദ് പേ​രാ​ന്പ്ര, ജ​യ​പ്ര​കാ​ശ് കു​ളൂ​ർ, ഡോ. ​റോ​ണി, വ​ത്സ​ലാ മേ​നോ​ൻ, ഗ്രേ​സ്, സു​ധീ​പ് എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക് ബി​ജി​പാ​ൽ ഈ​ണം പ​ക​രു​ന്നു. ഉ​ദ​യ​ൻ അ​ന്പാ​ടി ഛായാ​ഗ്ര​ഹ​ണ​വും ആ​ർ. രാ​ജ്കു​മാ​ർ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ക​ലാ​സം​വി​ധാ​നം മ​ഹേ​ഷ് ശ്രീ​ധ​ർ. കെ. ​രാ​ധാ​കൃ​ഷ്ണ​നാ​ണ് നി​ർ​മാ​ണ നി​ർ​വ​ഹ​ണം. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നൊരുങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.