സൗബിന്‍റെ പ​റ​വ 21ന് ​എത്തും
Sunday, September 17, 2017 2:51 AM IST
സൗ​ബി​ൻ ഷാ​ഹി​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്രം പ​റ​വ ഈ ​മാ​സം 21നു തിയ​റ്റ​റു​ക​ളി​ലെ​ത്തും. രാ​മ​ലീ​ല​യ്ക്കൊപ്പം ഈ ദു​ൽ​ഖ​ർ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ രാ​മ​ലീ​ല​യ്ക്ക് ഒ​രാ​ഴ്ച മു​ൻ​പേ ചി​ത്രം തി​യറ്റ​റു​ക​ളി​ലെ​ത്തി​ക്കാ​ൻ അ​ണി​യ​റ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സൗബിനും മുനീർ അലിയും ചേര്‍ന്നാണ്. ചിത്രസംയോജനം പ്രവീൺ. ചിത്രത്തിൽ അതിഥിവേഷത്തിലാണ് ദുൽഖർ. കി​സ്മ​ത്ത് താ​രം ഷെ​യ്ൻ നി​ഗം, ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ അ​ശോ​ക​ൻ, സൈ​നു​ദ്ദീ​ന്‍റെ മ​ക​ൻ ദി​നി​ൽ സൈനുദ്ദീൻ, സി​ദ്ദി​ഖ്, ആ​ഷി​ക് അ​ബു, ജേ​ക്ക​ബ് ഗ്രി​ഗ​റി, സൃ​ന്ദ അ​ഷാ​ബ് തു​ട​ങ്ങി​യ​വ​രാ​ണു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങൾക്കു ജീവൻ പകരുന്നത്.

ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ് ദ് മൂവി ക്ലബിന്‍റെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രം കൂടിയാണ് പറവ.