ബിജുമേനോൻ-ഷാഫി കൂട്ടുകെട്ടിൽ ഷെർ‌ലക് ടോംസ്
Friday, September 22, 2017 4:31 AM IST
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഷെ​ർ​ല​ക് ടോം​സ്. ചോ​ക്ലേ​റ്റ്, മേ​ക്ക​പ്മാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സ​ച്ചി ഷാ​ഫി​ക്കു​വേ​ണ്ടി തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. അ​ങ്ക​മാ​ലി​യി​ലും എ​റ​ണാ​കു​ള​ത്തു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഷെ​ർ​ല​ക് ടോം​സി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഷൂ​ട്ടു​ചെ​യ്ത​ത് സെ​റ്റി​ലാ​ണ്. തി​ര​ക്കു​ള്ള വ​ലി​യ ഒ​രു റോ​ഡും ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളും ബ​സ് സ്റ്റോ​പ്പും മ​റ്റു​മു​ള്ള ഒ​രു വ​ലി​യ സെ​റ്റാ​ണ് അ​ങ്ക​മാ​ലി​ക്ക​ടു​ത്ത് ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​ജി​ത് രാ​ഘ​വ് ഒ​രു​ക്കി​യി​ത്.



​ചി​ത്ര​ത്തി​ൽ മി​യാ ജോ​ർ​ജ്, സ്രി​ന്ദ എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​ന്നു. സ​ലിം​കു​മാ​ർ, റാ​ഫി, വി​ജ​യ​രാ​ഘ​വ​ൻ, സു​രേ​ഷ് കൃ​ഷ്ണ, കോ​ട്ട​യം ന​സീ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, ബേ​സി​ൽ, സു​നി​ൽ ബാ​ബു, മോ​ളി ക​ണ്ണ​മാ​ലി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ഷാ​ഫി, ന​ജിം​കോ​യ, സ​ച്ചി എ​ന്നി​വ​രു​ടെ ക​ഥ​യ്ക്ക് സ​ച്ചി​യും ഷാ​ഫിയും ​ചേ​ർ​ന്നു തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു. ഗ്ലോ​ബ​ൽ യു​ണൈ​റ്റ​ഡ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ പ്രേം ​മേ​നോ​നാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.