University News
പിജി പ്രവേശനപരീക്ഷ 27 മുതൽ
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യൂ, എംപിഎഡ്, എംഎഫ്എ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 27 മുതൽ ജൂൺ നാലു വരെ നടക്കും. പ്രവേശന പരീക്ഷാ തീയതി, സമയം, വിഷയം എന്നിവ ചുവടെ:

മേയ് 27 9.30 മുതൽ 11.30 വരെ വേദിക് സ്റ്റഡീസ്, 11.40 മുതൽ 1.40 വരെ തിയറ്റർ, രണ്ടു മുതൽ നാലു വരെ ജ്യോഗ്രഫി. 28 9.30 മുതൽ 11.30 വരെ സംസ്കൃതം വ്യാകരണം, 11.40 മുതൽ 1.40 വരെ, ഹിസ്റ്ററി, രണ്ടു മുതൽ നാലു വരെ സംസ്കൃതം സാഹിത്യം. 30 9.30 മുതൽ 11.30 വരെ അറബിക്, 10 മുതൽ 11 വരെ എംഎഫ്എ, രണ്ടു മുതൽ നാലു വരെ മലയാളം. 31 9.30 മുതൽ 11.30 വരെ ഹിന്ദി, 9.30 മുതൽ 11.30 വരെ എംപിഎഡ്, 11.40 മുതൽ 1.40 വരെ സംസ്കൃതം ന്യായം, രണ്ടു മുതൽ നാലു വരെ ഇംഗ്ളീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ. ജൂൺ ഒന്ന് 9.30 മുതൽ 11.30 വരെ സംസ്കൃതം വേദാന്തം, 11.40 മുതൽ 1.40 വരെ സോഷ്യോളജി, രണ്ടു മുതൽ നാലു വരെ ഫിലോസഫി.

ജൂൺ രണ്ട് 9.30 മുതൽ 11.30 വരെ സംസ്കൃതം ജനറൽ, 11.40 മുതൽ 1.40 വരെ മ്യൂസിക്, രണ്ടു മുതൽ നാലു വരെ സൈക്കോളജി, ജൂൺ മൂന്ന് 9.30 മുതൽ 11.30 വരെ ഉറുദു, 11.40 വരെ 1.40 വരെ കംപാരറ്റീവ് ലിറ്ററേച്ചർ, രണ്ടു മുതൽ നാലു വരെ ഡാൻസ്, ജൂൺ നാല് 10 മുതൽ 12 വരെ എംഎസ്ഡബ്ല്യു.


<ആ>കാലടി സർവകലാശാല: ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2016–17 അധ്യയന വർഷത്തിലേക്കു വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം–സാഹിത്യം, സംസ്കൃതം–വേദാന്തം, സംസ്കൃതം–വ്യാകരണം, സംസ്കൃതം–ന്യായം, സംസ്കൃതം–ജനറൽ, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ വിഷയങ്ങളിൽ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിലും, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ,് സ്കൾപ്ചർ വിഷയങ്ങൾക്ക് മാർക്ക് സമ്പ്രദായത്തിലുമായിരിക്കും കോഴ്സുകൾ.

മുഖ്യകേന്ദ്രമായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബിഎ ബിരുദ കോഴ്സുകളിലേക്കും പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ വിഷയങ്ങളിൽ നാലു വർഷത്തെ ബിഎഫ്എ ബിരുദ കോഴ്സുകളിലേക്കും പ്രവേശനം നൽകുന്നു. സർവകലാശാലയുടെ തിരുവനന്തപുരം (സംസ്കൃതം ന്യായം, വ്യാകരണം, വേദാന്തം, സാഹിത്യം), തുറവൂർ (സംസ്കൃതം സാഹിത്യം), കൊയിലാണ്ടി (സംസ്കൃതം സാഹിത്യം, വേദാന്തം, ജനറൽ), തിരൂർ (സംസ്കൃതം വ്യാകരണം), പയ്യന്നൂർ (സംസ്കൃതം വ്യാകരണം, വേദാന്തം, സാഹിത്യം) എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ വിവിധ സംസ്കൃത വിഷയങ്ങളിലാണൂ പ്രവേശനം നൽകുന്നത്. സംസ്കൃത വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രതിമാസം 250 രൂപ വീതം സ്കോളർഷിപ്പ് നൽകും. പ്ലസ് ടു വെക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

നൃത്തം, (മോഹിനിയാട്ടം, ഭരതനാട്യം) സംഗീതം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ എന്നിവ മുഖ്യ വിഷയമായ പ്രോഗ്രാമുകൾക്ക് അഭിരുചി നിർണയ പരീക്ഷയുടെകൂടി അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2016 ജൂൺ ഒന്നിനു 22 വയസിൽ കൂടരുത്. താത്പര്യമുള്ള വിദ്യാർഥികൾ സർവകലാശാലാ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പിയും നിർദിഷ്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടടഘഇ, +2) സാക്ഷ്യപ്പെടുത്തിയ പകർപ്പും യൂണിയൻ ബാങ്കിൽ 50 രൂപ അടച്ച ചലാനും(എസ്സി/ എസ്ടി വിദ്യാർഥികൾക്ക് 10 രൂപ) ഉൾപ്പെടെ അതതു കേന്ദ്രങ്ങളിലെ വകുപ്പ് അധ്യക്ഷൻമാർക്ക്/ ഡയക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. പ്രോസ്പെക്ടസിനും ബാങ്ക് ചലാനും, ഓൺലൈനിൽ അപേക്ഷിക്കുന്നതിനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൈൗെ.മര.ശി/ംംം.ൈൗെീിഹശില.ീൃഴ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.
More News