University News
കാലടി സർവകലാശാലാ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ എംഎ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. മാറ്റമുള്ള കേന്ദ്രങ്ങളിലെ പരീക്ഷാർഥികൾ പുതിയ ഹാൾ ടിക്കറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ൈൗെീിഹശില.ീൃഴ എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പുതിയ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷയെഴുതണമെന്നു സർവകലാശാലാ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

മാറ്റങ്ങൾ താഴെ ചേർക്കുന്നു;

എംഎ മലയാളത്തിന് ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലും എംഎ ഹിന്ദിക്ക് തിരൂർ പ്രാദേശിക കേന്ദ്രം തെരഞ്ഞെടുത്തവർ തൃശൂർ പ്രാദേശിക കേന്ദ്രത്തിലും പ്രവേശന പരീക്ഷയെഴുതണം.

എംഎ സംസ്കൃതം ന്യായം വിഷയത്തിന് പയ്യൂർ, തൃശൂർ പ്രാദേശിക കേന്ദ്രങ്ങൾ തെരഞ്ഞെടുത്തവരും എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഷയത്തിന് തുറവൂർ പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവരും കാലടി മുഖ്യകേന്ദ്രത്തിൽ പരീക്ഷയെഴുതണം. പന്മന പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലാണ് പരീക്ഷയെഴുതേണ്ടണ്ടത്.

എംഎ സംസ്കൃതം വേദാന്തം വിഷയത്തിന് തൃശൂർ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ കാലടി മുഖ്യകേന്ദ്രത്തിലും പയ്യന്നൂർ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലും തിരുവനന്തപുരം പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ പന്മന പ്രാദേശിക കേന്ദ്രത്തിലും പരീക്ഷയെഴുതണം. എംഎ സോഷ്യോളജി വിഷയത്തിന് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നൽകിയ എല്ലാവരും കാലടി മുഖ്യകേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.

എംഎ ഫിലോസഫി വിഷയത്തിന് കൊയിലാണ്ടി പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലും മറ്റു പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തവർ സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പരീക്ഷ എഴുതേണ്ടണ്ടതാണ്. സംസ്കൃതം ജനറൽ വിഷയത്തിന് തിരുവനന്തപുരം, തൃശൂർ, തിരൂർ എന്നീ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുത്തവർ കാലടി മുഖ്യകേന്ദ്രത്തിലും പയ്യന്നൂർ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലും പരീക്ഷയെഴുതണം.

കംപാരറ്റീവ് ലിറ്ററേച്ചർ വിഷയത്തിന് കൊയിലാണ്ടി പ്രാദേശിക കേന്ദ്രം തെരഞ്ഞെടുത്തവർ കാലടി മുഖ്യകേന്ദ്രത്തിൽ പരീക്ഷയെഴുതണം.
More News