University News
സാൻസ്ക്രിറ്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ പുതിയ കോഴ്സ്
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പുതിയ ബിരുദ കോഴ്സ് ആരംഭിക്കുന്നു. സാൻസ്ക്രിറ്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ആരംഭിക്കുന്ന ബിരുദ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്കൃത പഠനത്തോടൊപ്പം ആധുനിക വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളും കോർത്തിണക്കിയാണ് സിലബസ് തയാറാക്കിയിരിക്കുന്നത്.

പ്ലസ്ടു / വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്കൂൾ തലത്തിൽ ഇതുവരെ സംസ്കൃതം പഠിച്ചിട്ടില്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 250 രൂപ സ്കോളർഷിപ്പ്. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ (എസ്എസ്എൽസി, പ്ലസ് ടു) സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, യൂണിയൻ ബാങ്കിൽ 50 രൂപ (എസ്സി / എസ്ടി വിദ്യാർഥികൾക്ക് 10 രൂപ) അടച്ച ചെലാൻ എന്നിവ സഹിതം സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുള്ള സംസ്കൃത സാഹിത്യ വിഭാഗത്തിൽ സമർപ്പിക്കണം. പ്രോസ്പെക്ടസും ബാങ്ക് ചെലാനും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈൻവഴി സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 20.
More News