University News
മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി പരീക്ഷാഫലം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2016 ജൂലൈയിൽ നടത്തിയ മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോ കോപ്പി എന്നിവ ആവശ്യമുള്ളവർ കോളജ് പ്രിൻസിപ്പൽമാർ മുഖേന നിശ്ചിത ഫീസടച്ച് ഓൺലൈനായി 28നകം അപേക്ഷിക്കേണ്ടതാണ്.

<ആ>എംഡിഎസ് പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ എംഡിഎസ് പാർട്ട്–1 റഗുലർ ആൻഡ് സപ്ലിമെന്ററി (2015, 2014*2012 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ കോളജ് പ്രിൻസിപ്പൽമാർ മുഖേന നിശ്ചിത ഫീസടച്ച് ഓൺലൈനായി സെപ്റ്റംബർ 29നകം അപേക്ഷിക്കേണ്ടതാണ്.

<ആ>രണ്ടാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി റീടോട്ടലിംഗ് ഫലം

മേയ് 2016നു പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന രണ്ടാംവർഷ ബിഎസ്്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

<ആ>രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷാതീയതി

27 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

<ആ>ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് അഡ്മിറ്റ് കാർഡ്

19 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
More News