ബിഫാം (ആയുർവേദ) ഡിഗ്രി പരീക്ഷ അപേക്ഷ
കേരള ആരോഗ്യ സർവകലാശാല ഒക്ടോബർ 24 മുതൽ ആരംഭിക്കുന്ന അവസാന വർഷ ബിഫാം (ആയുർവേദ) ഡിഗ്രി റഗുലർ * സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി ഒക്ടോബർ ഏഴ്. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ഒക്ടോബർ 13 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി 14 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഒക്ടോബർ 24ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഫാം (ആയുർവേദ) റഗുലർ * സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി ഒക്ടോബർ ഏഴ്. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഒക്ടോബർ 13 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ 14 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
<ആ>പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പരീക്ഷാ അപേക്ഷ
ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് റഗുലർ * സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി ഒക്ടോബർ നാല്. പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ഒക്ടോബർ ആറു വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഏഴു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
<ആ>ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി പരീക്ഷാതീയതി
ഒക്ടോബർ 14 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി റഗുലർ (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
<ആ>രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി പരീക്ഷാതീയതി
ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.