University News
എംഡി/ എംഎസ് (ആയുർവേദ) പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഒക്ടോബർ 25 മുതൽ ആരംഭിക്കുന്ന എംഡി/ എംഎസ് (ആയുർവേദ) പ്രിലിമിനറി റഗുലർ ആൻഡ് സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയ്ക്കു പിഴകൂടാതെ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 6. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഏഴുവരെയും 300 രൂപ സൂപ്പർഫൈനോടുകൂടി 13 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

<ആ>ബിഎംഎംഎസ് പാർട്ട് 2 സപ്ലിമെന്ററി പരീക്ഷാതീയതി

ഒക്ടോബർ 14 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

<ആ>ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം

2016 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന ഒന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.
More News