University News
എംബിഎ, എംസിഎ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ ചാല, കാസർഗോഡ് സെന്ററിൽ നടത്തുന്ന എംബിഎ, എംസിഎ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 26ന് രാവിലെ 10.30 ന് കാസർഗോഡ് കാമ്പസിൽ സ്പോട്ട് അഡ്മിഷൻ നടത്തും. എംബിഎയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഗങഅഠ/ഇങഅഠ/ ഇഅഠ സ്കാർഷീറ്റും എല്ലാ സർട്ടിഫിക്കറ്റുകളുമായി കാസർഗോഡ് സെന്ററിൽ എത്തിച്ചേരണം.

<ആ>ബിഎഡ് പരീക്ഷാഫലം

കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബിഎഡ് (നവംബർ 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 30 വരെ സർവകലാശാലയിൽ സ്വീകരിക്കും.

<ആ>എംഎസ്സി പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്–മാർച്ച് 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 26 മുതൽ തളിപ്പറമ്പ് സർസയിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിലും ചാല ചിന്മയ ആർട്സ് ആൻഡ് സയൻസസിലും നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.

<ആ>എംഎസ്സി വൈവ വോസി

നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിസിഎസ്എസ്–റഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2016) ഡിഗ്രിയുടെ പ്രോജക്ട് ഇവാലുവേഷൻ/വൈവവോസി ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിലുള്ള പഠന വകുപ്പിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം.

<ആ>കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന്

കണ്ണൂർ സർവകലാശാലക്കു കീഴിലുള്ള കോളജുകളിൽ 2016–17 വർഷത്തേക്കുള്ള വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിനു നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈമാസം 26 ന് അതത് കോളജുകളിൽ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് പ്രിൻസിപ്പൽമാരും കാമ്പസ് ഡയറക്ടർമാരും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നു സർവകലാശാല അധികൃതർ അറിയിച്ചു.