കണ്ണൂർ സർവകലാശാലയുടെ നേരത്തെ അപേക്ഷ ക്ഷണിച്ച ഒന്നാം സെമസ്റ്റർ എംടെക് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്–ഏപ്രിൽ 2016) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 17ന് ആരംഭിക്കും.
<ആ>ബിഎസ്സി പരീക്ഷാഫലം
ഒന്നും രണ്ടും വർഷ ബിഎസ്സി സപ്ലിമെന്ററി (പാർട്ട് ഒന്ന്, രണ്ട് സബ്സിഡിയറി–സെപ്റ്റംബർ 2015) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ മൂന്നുവരെ നേരിട്ടു സമർപ്പിക്കാം. മാർക്ക് ലിസ്റ്റുകൾ പരീക്ഷാ വിഭാഗത്തിൽനിന്നു കൈപ്പറ്റണം.
<ആ>ബിടെക് പ്രയോഗിക പരീക്ഷകൾ
ഏഴാം സെമസ്റ്റർ ബിടെക് (ജൂലൈ 2016) മെക്കാനിക്കൽ ബ്രാഞ്ച് പ്രയോഗിക പരീക്ഷകൾ 26നും കംപ്യൂട്ടർ സയൻസ് ബ്രാഞ്ച് പ്രയോഗിക പരീക്ഷകൾ 26, 27 തീയതികളിലുമായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
<ആ>കായിക പരിശോധന ഇന്ന്
നാഷണൽ സർവീസ് സ്കീം 2016–17 വർഷത്തെ പ്രീ റിപ്പബ്ലിക്ഡേ പരേഡ് ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കായിക പരിശോധന ഇന്നു രാവിലെ 10 ന് താവക്കര കാമ്പസിൽ നടക്കും. വിശദവിവരങ്ങൾക്ക് എൻഎസ്എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
<ആ>അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എല്ലാ യുജി, പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകളുടെയും പഠനക്കുറിപ്പുകൾ തയാറാക്കുന്നതിനുള്ള അധ്യാപക പാനലിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടിയതായി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ അറിയിച്ചു. ഗവ./എയ്ഡഡ് കോളജുകളിലും യൂണിവേഴ്സിറ്റികളിലും റഗുലർ അധ്യാപകരായി ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി എന്നിവയാണ് അഭിലഷണീയ യോഗ്യത. റിട്ട. അധ്യാപകർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.റെലസമിിൗൃൗിശ്ലൃശെ്യേ.മര.ശി എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
<ആ>കോൺടാക്ട് ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ 24, 25 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ നടക്കും. വിശദവിവരങ്ങൾക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.റെല.സമിിൗൃൗിശ്ലൃശെ്യേ.മര.ശി സന്ദർശിക്കുക.