University News
ബിഎച്ച്എംഎസ് അഡീഷണൽ/സപ്ലിമെന്ററി പ്രാക്ടിക്കൽ, വൈവാ പരീക്ഷ
അവസാന വർഷ ബിഎച്ച്എംഎസ് അഡീഷണൽ/സപ്ലിമെന്ററി പ്രാക്ടിക്കൽ, വൈവാ പരീക്ഷകൾ 27–ന് കോഴിക്കോട് ഗവൺമെന്റ് ഹോമിയോപതിക് മെഡിക്കൽ കോളജിൽ ആരംഭിക്കും.

<ആ>സ്പോട്ട് പേമെന്റ് ക്യാമ്പ്

മൂന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിടിഎച്ച്എം (സിയുസിബിസിഎസ്എസ്) പരീക്ഷകളുടെ മാർക്ക് ഷീറ്റുകൾ സമർപ്പിക്കുന്നതിന് സ്പോട്ട് പേമെന്റ് ക്യാമ്പ് 26–ന് പരീക്ഷാഭവനിൽ നടക്കും. ബന്ധപ്പെട്ട എല്ലാ അധ്യാപകരും മാർക്ക് ഷീറ്റുകൾ ക്യാമ്പിൽ സമർപ്പിക്കണം.

<ആ>രണ്ടാം സെമസ്റ്റർ പിജി ഇന്റേണൽ മാർക്ക്

രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംസിജെ/എംടിടിഎം/എംബിഇ (സിയുസിഎസ്എസ്) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 26 മുതൽ ഒക്ടോബർ 13 വരെ ലഭ്ിക്കും.

<ആ>പരീക്ഷാഫലം

2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്ന് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2015 ഡിസംബർ, നവംബർ മാസങ്ങളിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

2015 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്സി ഫിഷ് പ്രോസസിംഗ് ടെക്നോളജി ആൻഡ് ക്വാളിറ്റി കൺട്രോൾ (സിയുസിഎസ്എസ്) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാലുവരെ ഓൺലൈനിൽ അപേക്ഷിക്കാം.

2015 ഡിസംബറിൽ നടത്തിയ എംബിഎ ഒന്നാം സെമസ്റ്റർ (റഗുലർ, ഈവനിംഗ്), അഞ്ചാം സെമസ്റ്റർ (ഈവനിംഗ്) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

<ആ>ഹ്രസ്വകാല പ്രോഗ്രാം മാറ്റി

സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കായി ഹ്യൂമൺ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ 26 മുതൽ നടത്താനിരുന്ന ഹ്രസ്വകാല പ്രോഗ്രാം നവംബർ 28 മുതൽ ഡിസംബർ മൂന്ന് വരെ നടത്തും. അപേക്ഷിക്കാത്തവർക്ക് നവംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം എച്ച്ആർഡിസി ഓഫീസിൽ ലഭിക്കും. ഫോൺ: 0494 2407351.
More News