University News
പിജി പ്രവേശനപരീക്ഷ: അപേക്ഷ 24 വരെ സ്വീകരിക്കും
യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യൽ വർക്ക് (എംഎസ്ഡബ്ല്യു), ജേർണലിസം (എംസിജെ), എംഎസ്സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ എന്നീ പ്രോഗ്രാമുകളിലേക്കും, ആനിമേഷൻ, സിനിമ ആൻഡ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ എന്നീ എംഎ പ്രോഗ്രാമുകളിലേക്കും, ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ് പ്രോഗ്രാമുകളിലേക്കും പ്രവേശന പരീക്ഷക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് 24 വരെ ദീർഘിപ്പിച്ചു. എംഎസ്സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളുടെയും പ്രവേശനപരീക്ഷയിലെ മാർക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം. എംഎസ്സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ പ്രോഗ്രാമിലെ പ്രവേശനം പ്രവേശന പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും മാർക്കുകളുടെ അടിസ്‌ഥാനത്തിലായിരികും. വിശദമായ നോട്ടിഫിക്കേഷനും, കോളജുകളുടെയും കോഴ്സുകളുടെയും വിവരങ്ങളും, അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. പുരിപ്പിച്ച അപേക്ഷകൾ 24ന് മുമ്പ് ഡെപ്യൂട്ടി രജിസ്ട്രാർ (അക്കാദമിക് –ഒന്ന്), എംജി യൂണിവേഴ്സിറ്റി, പ്രിയദർസിനി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ ലഭിക്കണം.

<ആ>ബിപിഎഡ്: 24 വരെ അപേക്ഷിക്കാം

മൂലമറ്റം സെന്റ് ജോസഫ് അക്കാഡമി ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ബിപിഎഡ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് 24 വരെ ദീർഘിപ്പിച്ചു. അംഗീകൃത ബിരുദവും ശാരീരിക ക്ഷമതയുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെയും ശാരീരിക ക്ഷമതാപരീക്ഷയിലെ സ്കോറിന്റെയും അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 24ന് മുമ്പ് ഡെപ്യൂട്ടി രജിസ്ട്രാർ (അക്കാദമിക്–ഒന്ന്), എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ ലഭിക്കണം.

<ആ>പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എംഎച്ച്എ (പുതിയ സ്കീം – 2014 അഡ്മിഷൻ റെഗുലർ, 2011–2013 അഡ്മിഷൻ സപ്ലിമെന്ററി), എംപിഎച്ച് (2014 അഡ്മിഷൻ റെഗുലർ, 2014ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ മൂന്നിന് ആരംഭിക്കും. അപേക്ഷകൾ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പർഫൈനോടെ 28 വരെയും സ്വീകരിക്കും.

നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം – 2014 അഡ്മിഷൻ റെഗുലർ, 2014ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 14ന് ആരംഭിക്കും. അപേക്ഷകൾ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർഫൈനോടെ 30 വരെയും സ്വീകരിക്കും.

<ആ>പുനഃപരീക്ഷ

മേയ് ആറിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, മാന്നാനം കെ.ഇ കോളജ് എന്നിവിടങ്ങളിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ – 2012 മുതലുള്ള അഡ്മിഷൻ) കോർ കോഴ്സ് ഏഴ് – മാർക്കറ്റിംഗ് മാനേജ്മെന്റ് പേപ്പറിന്റെ പരീക്ഷ റദ്ദാക്കി. മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രസ്തുത പേപ്പറിന്റെ പുനഃപ്പരീക്ഷ 30ന് രാവിലെ 9.30 മുൽ 12.30 വരെ പത്തംതിട്ട കാതോലിക്കേറ്റ് കോളജ്, മാന്നാനം കെ.ഇ കോളജ് എന്നിവിടങ്ങളിൽ നടത്തും.

<ആ>പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും

എംഎ സോഷ്യോളജി (ഓഫ് കാമ്പസ് – റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഡിഗ്രി 2016 ഏപ്രിൽ, മേയ് പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും 27 എറണാകുളം സെന്റ് തെരേസാസ് കോളജിൽ് നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും.

എംഎ ഇസ്ലാമിക് ഹിസ്റ്ററി നാലാം സെമസ്റ്റർ (സിഎസ്എസ് – റെഗുലർ,സപ്ലിമെന്ററി), മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ (പ്രൈവറ്റ് – റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും 27 എറണാകുളം മഹാരാജാസ് കോളജിൽ് നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും.

<ആ>എംടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് സ്പോട്ട് അഡ്മിഷൻ

തൊടുപുഴ യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളജിൽ 2016–17 അധ്യയന വർഷത്തിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 26ന് കോളജിൽ നടത്തും. ബന്ധപ്പെട്ട ബിടെക് വിഷയത്തിൽ 60 ശതമാനം മാർക്കാണ് യോഗ്യത. അവസാന വർഷം റിസൽട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് യോഗ്യതയിൽ ഇളവും ഫീസാനുകൂല്യവും ലഭ്യമാണ്. ആദ്യസെമസ്റ്റർ ഫീസ് 66250 രൂപ. വിശദവിവരങ്ങൾക്ക് 04862–256222, 9447740696 (അബ്ദുൾ ഹക്കീം).

<ആ>എംപിടി സീറ്റൊഴിവ്

സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന എംപിടി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം ഗാന്ധിനഗറിലെ എസ്എംഇ ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് ംംം.ൊല.ലറൗ.ശി, ഫോൺ: 0481–6061012, 6061014.

<ആ>എസ്എംഇ പിജി ക്ലാസുകൾ 28മുതൽ

സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന എല്ലാ പിജി കോഴ്സുകളുടെയും ക്ലാസുകൾ 28ന് ആരംഭിക്കും. അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം അഡ്മിറ്റ് കാർഡുമായി അന്നേദിവസം 10ന് കോളജിൽ എത്തിച്ചേരണം. ഫോൺ: 0481–6061012, 6061014.

<ആ>പട്ടിക വർഗ വിഭാഗം സീറ്റ് ഒഴിവ്

എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പ്യൂർ ആൻഡ് അപ്ലൈഡ് ഫിസിക്സ് വകുപ്പിൽ എംഎസ്സി ഫിസിക്സ് കോഴ്സിന് എസ്ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 26ന് ഉച്ചയ്ക്ക് 12നു മുമ്പായി 0481–2731043 എന്ന നമ്പരിൽ ബന്ധപ്പെടണം.

<ആ>വാക്ക് ഇൻ ഇന്റർവ്യൂ

തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ കരാർ അടിസ്‌ഥാനത്തിൽ ഗണിതശാസ്ത്ര അധ്യാപകരെയും ഇലക്ട്രിക്കൽ ആൻഡ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വകുപ്പിൽ അസോസിയേറ്റ് പ്രഫസർമാരെയും നിയമിക്കുന്നതിനുവേണ്ടിയുള്ള വാക് ഇൻ ഇന്റർവ്യൂ 26ന് യൂണിവേഴ്സിറ്റി കാമ്പസിൽ നടത്തും. വിശദ വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. ഫോൺ 0481–2731032, 2733409.