University News
ബികോം പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ആന്വൽ സ്കീം) പ്രാക്ടിക്കൽ പരീക്ഷ 27–ന് തുടങ്ങും. പ്രാക്ടിക്കൽ പരീക്ഷയ്ക്കു ഹാൾടിക്കറ്റുമായി ഹാജരാകണം.

കണ്ണൂർ/ കാട്ടാക്കട ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ മൂന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ കാര്യവട്ടം ഗവ. കോളജിലും, കോട്ടയം എംസി വർഗീസ് കോളജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ മൂന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ ആലപ്പുഴ ലജ്നത്തുൽ എച്ച്എസ്എസിലും, മലപ്പുറം ഫലാഹിയ കോളജ്, പാലക്കാട് ഐഡിയൽ ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ മൂന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ ആലപ്പുഴ യുഐടിയിലും, ഇരിങ്ങാലക്കുട താരനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ മൂന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും, കൊല്ലം ഫാത്തിമ മാത നാഷണൽ കോളജിൽ മൂന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ കൊട്ടാരക്കര യുഐടി, ഏരൂർ യുഐടി എന്നിവിടങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷയെഴുതണം.

കണ്ണൂർ/ കാട്ടാക്കട ക്രിസ്ത്യൻ കോളജ്, കാര്യവട്ടം ഗവ. കോളജ് എന്നിവിടങ്ങളിൽ രണ്ടാം വർഷ തിയറി പരീക്ഷയെഴുതിയവർ കാര്യവട്ടം കാമ്പസ് കംപ്യൂട്ടിംഗ് ഫസിലിറ്റിയിലും, കൊല്ലം വിദ്യാധിരാജ കോളജ്, കൊല്ലം ഡോൺ ബോസ്കോ കോളജ് എന്നിവിടങ്ങളിൽ രണ്ടാം വർഷ തിയറി പരീക്ഷയെഴുതിയവർ കൊട്ടാരക്കര യുഐടി, ഏരൂർ യുഐടി എന്നിവിടങ്ങളിലും, കോട്ടയം എം.സി. വർഗീസ് കോളജ്, ആലപ്പുഴ ലജ്നത്തുൽ എച്ച്എസ്എസ്, കരിമ്പ, പാലക്കാട്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, മലപ്പുറം ഫലാഹിയ കോളജ് എന്നിവിടങ്ങളിൽ രണ്ടാം വർഷ തിയറി പരീക്ഷയെഴുതിയവർ ആലപ്പുഴ യുഐടിയിലും, ഇരിങ്ങാലക്കുട താരനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, പുന്നയൂർകുളം വണ്ണേരി എച്ച്എസ്എസ് എന്നിവിടങ്ങളിൽ രണ്ടാം വർഷ തിയറി പരീക്ഷയെഴുതിയവർ ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും പ്രാക്ടിക്കൽ പരീക്ഷയെഴുതണം.

കണ്ണൂർ ക്രിസ്ത്യൻ കോളജ്, കാട്ടാക്കട ക്രിസ്ത്യൻ കോളജ്, കാര്യവട്ടം ഗവ. കോളജ് എന്നിവിടങ്ങളിൽ ഒന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ കാര്യവട്ടം കാമ്പസ് കംപ്യൂട്ടിംഗ് ഫെസിലിറ്റിയിലും, കൊല്ലം ഡോൺ ബോസ്കോ കോളജിൽ ഒന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ കൊട്ടാരക്കര യുഐടിയിലും, കോട്ടയം എം.സി. വർഗീസ് കോളജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ ഒന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ ആലപ്പുഴ ലജ്നത്തുൽ എച്ച്എസ് എസിലും, ഇരിങ്ങാലക്കുട താരനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, പുന്നയൂർകുളം വണ്ണേരി എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഒന്നാം വർഷ തിയറി പരീക്ഷയെഴുതിയവർ ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും പ്രാക്ടിക്കൽ പരീക്ഷയെഴുതണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

<ആ>എംഎ ഹിസ്റ്ററി വൈവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷയുടെ വൈവ 29 മുതൽ ഒക്ടോബർ ഏഴ് വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ഗവ. വനിത കോളജിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

<ആ>ബിപിഎ പ്രാക്ടിക്കൽ

ജൂൺ/ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ വയലിൻ, വീണ പരീക്ഷകളുടെ പ്രാക്ടിക്കൽ 27 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ നടത്തും. ടൈംടെബിൾ വെബ്സൈറ്റിൽ.

<ആ>ബിടെക് പരീക്ഷ

മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം – ഇംപ്രൂവ്മെന്റ് * സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഓൺലൈനായി 30 (50 രൂപ പിഴയോടെ ഒക്ടോബർ മൂന്ന്, 250 രൂപ പിഴയോടെ ഒക്ടോബർ അഞ്ച്) വരെ അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ് ചെയ്ത വിദ്യാർഥികൾ പ്രസ്തുത പരീക്ഷയ്ക്ക് സർവകലാശാലയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇവർ പരീക്ഷാഫീസിനു പുറമെ 1000 രൂപ അടയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>വിനോദ് കുമാർ ഒന്നാം റാങ്ക് നേടി

ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി ഡിഗ്രി ഇൻ ലോ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 18 വരെ അപേക്ഷിക്കാം. കേരള ലോ അക്കാദമിയിലെ ഈവനിംഗ് ബാച്ച് വിദ്യാർഥി വി. വിനോദ്കുമാർ ഒന്നാം റാങ്ക് നേടി.

<ആ>ബികോം ടൈംടേബിൾ

കേരള സർവകലാശാല ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ബികോം (പാർട്ട് മൂന്ന് – ആന്വൽ സ്കീം – സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

<ആ>എംഎസ്സി പ്രാക്ടിൽവെവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 26 മുതൽ ഒക്ടോബർ ഏഴ് വരെ അതത് കോളജുകളിൽ നടക്കും.

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 26 മുതൽ ഒക്ടോബർ 15 വരെ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>എംഎസ്ഡബ്ലിയു വൈവ

ജൂലൈയിൽ നടത്തിയ എംഎസ്ഡബ്ലിയു സോഷ്യൽ വർക്ക് പരീക്ഷയുടെ വൈവ 26–ന് ശ്രീകാര്യം ലയോള കോളജിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>എംപ്ലാനിംഗ്/എം.ആർക് ഫലം

ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംപ്ലാനിംഗ്, എംആർക് (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.

<ആ>ഹ്രസ്വകാല പരിശീലന പരിപാടി

യുജിസി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള സർവകലാശാല/കോളജ് റിസർച്ച് ഗൈഡുമാർക്കും ഗൈഡുമാരാകാൻ യോഗ്യതയുള്ള അധ്യാപകർക്കും വേണ്ടി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും കാര്യവട്ടം കാമ്പസിലെ യുജിസി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷകൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടുകൂടി ഡയറക്ടർ, യുജിസി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, ഗോൾഡൺ ജൂബിലി ബിൽഡിംഗ്, കേരള സർവകലാശാല, കാര്യവട്ടം 695 581 എന്ന വിലാസത്തിൽ 27–നകം ലഭിക്കണം.