University News
ജൂണിയർ എൻജിനിയർ കരാർ നിയമനം
സയൻസ് ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ ജൂണിയർ എൻജിനിയറെ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം: 20,000. പ്രായം 2016 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അവസാന തിയതി 28 വൈകുന്നേരം അഞ്ച്. യോഗ്യത സംബന്ധിച്ചും മറ്റ് വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

<ആ>സെന്റർ ഫോർ പിജി സ്റ്റഡീസ്: അസിസ്റ്റന്റ് പ്രഫസർ അഭിമുഖം

വയനാട് സുൽത്താൻ ബത്തേരി സെന്റർ ഫോർ പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്ക് കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407106.

<ആ>ഹോസ്റ്റൽ അറ്റൻഡന്റ് നിയമനം: വാക് ഇൻ ഇന്റർവ്യൂ

ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ അതിഥി മന്ദിരത്തിൽ കരാടിസ്‌ഥാനത്തിൽ ഹോസ്റ്റൽ അറ്റൻഡന്റിനെ നിയമിക്കുന്നതിന് 30ന്് രാവിലെ പത്തിന് ഭരണവിഭാഗത്തിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: എഴുതാനും വായിക്കാനുമുള്ള കഴിവ്, സർവകലാശാലാ അതിഥി മന്ദിരം/സമാന സ്‌ഥാപനത്തിൽ അറ്റൻന്റായോ റൂംബോയ് ആയോ രണ്ടു വർഷത്തിൽ കുറയാത്ത ജോലി പരിചയം. പ്രായം 18–നും 36–നും ഇടയിൽ. പ്രതിമാസ മൊത്തവേതനം 10,500 രൂപ. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

<ആ>ബിപിഎഡിന് സീറ്റ് ഒഴിവ്

സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിലെ ബിപിഎഡിന് (രണ്ട് വർഷം) വിവിധ വിഭാഗങ്ങളിൽ (ഓപ്പൺ മെറിറ്റ്, റിസർവേഷൻ) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ഡിഗ്രി പാസായവർ ഓൺലൈനിൽ രജിസ്ട്രേഷൻ നടത്തി 29ന് രാവിലെ പത്തിന്. പ്രാക്ടിക്കലിനും, എഴുത്ത് പരീക്ഷക്കും വേണ്ടി സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ഫോട്ടോ, സ്പോർട്സ് കിറ്റ്, ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം സർവകലാശാലാ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ: 0494 2407547.

<ആ>പിജി പ്രവേശനം നാലാം അലോട്ട്മെന്റ് സെപ്റ്റംബർ 24–ന്

ഏകജാലകം വഴി പിജി പ്രവേശനം നാലാം അലോട്ട്മെന്റ് 24ന് മൂന്നിന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീ (ജനറൽ 325 രൂപ, എസ്സി/എസ്ടി 100 രൂപ) സെപ്റ്റംബർ 26നകം അടച്ച് സ്‌ഥിരം അഡ്മിഷൻ ( 26 മുതൽ 27 വരെ പകൽ മൂന്നിനിടയിൽ) ഉറപ്പാക്കണം. നേരത്തെ അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീ അടച്ചവർ വീണ്ടും ഫീ അടക്കേണ്ടതില്ല. നാലാമത്തെ അലോട്ട്മെന്റിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ കാൻസൽ ചെയ്ത് അഡ്മിറ്റ് കാർഡ് എടുത്ത് സ്‌ഥിരം അഡ്മിഷൻ എടുക്കണം. അഞ്ചാമത്തെ അലോട്ട്മെന്റിൽ (ഒക്ടോബർ മൂന്ന്) പരിഗണിക്കാൻ ആഗ്രഹിക്കുന്നവർ ഹയർ ഓപ്ഷൻ നിലനിർത്തി അഡ്മിറ്റ് കാർഡ് എടുത്ത് സ്‌ഥിരം അഡ്മിഷൻ എടുക്കണം. ഇവർ അഞ്ചാമത്തെ അലോട്ടമെന്റിൽ ലഭിക്കുന്ന കോഴ്സ്/കോളജിൽ നിർബന്ധമായും പ്രവേശനം എടുക്കണം.

<ആ>എംഎസ്സി, എംഎസ്ഡബ്ല്യൂ മൂല്യനിർണയ ക്യാമ്പ്

എംഎസ്സി കംപ്യൂട്ടർ സയൻസ് (സിയുസിഎസ്എസ്) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 27 മുതൽ കാലിക്കട്ട് സർവകലാശാലാ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലും നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, എംഎസ്സി ഫിസിക്സ് പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് 26 മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും എംഎസ്സി മാത്തമാറ്റിക്സ് മൂല്യനിർണയ ക്യാമ്പ് 28 മുതൽ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലും എംഎസ്ഡബ്ല്യൂ മൂല്യനിർണയ ക്യാമ്പ് 27 മുതൽ തൃശൂർ വിമല കോളജിലും നടക്കും. രണ്ടു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.



<ആ>രണ്ടാം സെമസ്റ്റർ ബിഎ പുനർമൂല്യനിർണയ അപേക്ഷ

ജൂലൈ 30ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ ബിഎ (സിയുസിബിസിഎസ്എസ്) മാർച്ച് 2015 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് നിർദ്ദിഷ്ട ഫോമിൽ അപേക്ഷ ഒക്ടോബർ ഏഴ് വരെ സ്വീകരിക്കും.

<ആ>പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽ–ഉൽ–ഉലമ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 26 മുതൽ ഒക്ടോബർ 13 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 20 വരെയും ഓൺലൈനിൽ അപേക്ഷിക്കാം. പ്രിന്റൗട്ട് ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്–8, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, 673 635 എന്ന വിലാസത്തിൽ ഒക്ടോബർ 21–നകം ലഭിക്കണം.

എംഎഡ് രണ്ടാം സെമസ്റ്റർ (2013, 2014 പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 26 മുതൽ ഒക്ടോബർ അഞ്ച് വരെയും 150 രൂപ പിഴയോടെ ഒക്ടോബർ ഏഴ് വരെയും ഓൺലൈനിൽ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബർ 26–ന് ആരംഭിക്കും.

<ആ>പരീക്ഷാഫലം

നാലാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ലോ (ത്രിവത്സരം) പരീക്ഷാഫലം (ഡിസംബർ 2015) വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ അഞ്ച് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

മൂന്നാം വർഷ ബിഎസ്സി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2015 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റ് പരീക്ഷ ഏഴുതിയ കേന്ദ്രങ്ങളിൽ 28 മുതൽ ലഭ്യമാവും. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 15 വരേ അപേക്ഷ സ്വീകരിക്കും.

2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>രണ്ടാം സെമസ്റ്റർ ബിഎഡ് ഇന്റേണൽ മാർക്ക്

രണ്ടാം സെമസ്റ്റർ ബിഎഡ് (2015 പ്രവേശനം) റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഏഴ് വരെ ലഭ്യമാവും.